പ്രതീകാത്മക ചിത്രം (Photo – Shutterstock / Prath)

മധുര∙ തമിഴ്നാട്ടിൽ അന്യജാതിക്കാരനെ പ്രണയിച്ച സഹോദരിയെയും കാമുകനെയും യുവാവ് വെട്ടിക്കൊന്നു. മധുരയിലാണു സംഭവം. മഹാലക്ഷ്മി, സതീഷ് കുമാർ എന്നിവരെയാണു പ്രവീൺ (20) എന്നയാൾ ക്രൂരമായി കൊലപ്പെടുത്തിയത്. സതീഷിന്റെ തല വെട്ടിയെടുത്ത് പൊതുസ്ഥലത്തു പ്രദര്‍ശിപ്പിച്ചു. പിന്നാലെ സഹോദരിയെ വീട്ടിൽക്കയറി വെട്ടിക്കൊന്നു. വീട്ടിൽ തന്നെയുണ്ടായിരുന്നു മറ്റൊരു സ്ത്രീയുടെ കയ്യും ഇയാൾ വെട്ടി. സതീഷ് കുമാറും മഹാലക്ഷ്മിയും തമ്മിൽ ദീർഘകാലമായി പ്രണയത്തിലായിരുന്നു. ഒളിവില്‍ പോയ പ്രതി പ്രവീണ്‍കുമാറിനെ അറസ്റ്റ് ചെയ്യാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായി പൊലീസ് അറിയിച്ചു.