രാജീവ്

പരിയാരം (തൃശ്ശൂര്‍): മോതിരക്കണ്ണി പള്ളിക്ക് സമീപം യുവാവ് കനാലില്‍ വീണ് മരിച്ചു. പുന്നക്കകുടി പരേതനായ ശ്രീനിവാസന്റെ മകന്‍ രാജീവ് (44) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം.

ഇടതുകര കനാലിന്റെ ഭിത്തിയില്‍ പുളിമരത്തിന്റെ തണലില്‍ വിശ്രമിക്കുന്നതിനിടെ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. നാട്ടുകാരാണ് യുവാവിനെ കരക്കെത്തിച്ചത്. ഇതിനിടെ കുറച്ചുദൂരം ഒഴുകിപോയിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

രാജീവിന് അപസ്മാരം ഉണ്ടാകാറുണ്ടെന്ന് സമീപവാസികള്‍ പറഞ്ഞു. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: സിനി. മകന്‍: അശ്വിന്‍. മാതാവ്: ശ്യാമള.