മമ്മൂട്ടിയും സുൽഫത്തും
ആരാധകരെ അമ്പരപ്പിച്ച് വീണ്ടും മമ്മൂട്ടിയുടെ സ്റ്റെലിഷ് ലുക്ക്. ഭാര്യ സുല്‍ഫത്തിനൊപ്പം സുഹൃത്തിന്റെ മകന്റെ വിവാഹത്തിന് ദുബായിലെത്തിയതായിരുന്നു മമ്മൂട്ടി. ഫോട്ടോഗ്രാഫർ ഷൗക്കത്തിന്റെ മകൻ ഇഷാന്റെ വിവാഹത്തിനാണ് യുവതാരങ്ങളെപ്പോലും വെല്ലുന്ന ലുക്കിൽ മെഗാസ്റ്റാർ എത്തിയത്.

വൈറ്റ് ഷര്‍ട്ടില്‍ സ്റ്റൈലിഷ് ലുക്കിലാണ് താരത്തിന്‍റെ എന്‍ട്രി. കഴുത്തിലെ സില്‍വര്‍ ചെയിനും ശ്രദ്ധേയമായി. സാരിയായിരുന്നു സുല്‍ഫത്തിന്‍റെ വേഷം. എം.എ യൂസഫലി ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുത്ത വിവാഹചടങ്ങായിരുന്നു. ചടങ്ങില്‍ എത്തിയ എല്ലാവരുടേയും ശ്രദ്ധയാകര്‍ഷിച്ച് കടന്നുവരുന്ന മമ്മൂട്ടിയുടെ വിഡിയോ എക്സിലും ട്രെന്‍ഡിങില്‍ കയറി.
ജയറാം നായകനായെത്തിയ ഓസ്‌ലര്‍ ആണ് മമ്മൂട്ടിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സിനിമയില്‍ അതിഥി വേഷത്തിലെത്തിയ മമ്മൂട്ടിയെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു.
മിഥുന്‍ മാനുവല്‍ തോമസിന്‍റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം നിര്‍വഹിക്കുന്ന ടര്‍ബോ എന്ന ചിത്രത്തിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്.
ഹൊറർ ത്രില്ലറായ ഭ്രമയുഗമാണ് മമ്മൂട്ടിയുടെ പുതിയ റിലീസ്. ഫെബ്രുവരി രണ്ടാം വാരം ചിത്രം തിയറ്ററുകളിലെത്തും.
