മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥർ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ മർദിക്കുന്നു.

തിരുവനന്തപുരം: പോലീസ് ഹാജരാകാന്‍ ആവശ്യപ്പെട്ട മുഖ്യമന്ത്രിയുടെ ഗണ്‍മാനും സുരക്ഷാ ഉദ്യോഗസ്ഥനും നിയമസഭയിലെത്തി. നവകേരള സദസ്സിനിടെ ആലപ്പുഴയില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദിച്ച സംഭവത്തില്‍ ഗണ്‍മാനായ അനില്‍കുമാറിനോടും സുരക്ഷാഉദ്യോഗസ്ഥനോടും സ്‌റ്റേഷനില്‍ ഹാജരാകാന്‍ ആലപ്പുഴ സൗത്ത് പോലീസ് നിര്‍ദേശിച്ചിരുന്നു.

എന്നാല്‍ മുഖ്യമന്ത്രിയ്ക്ക് ഔദ്യോഗിക പരിപാടിയുണ്ടെന്നും സുരക്ഷയൊരുക്കേണ്ടതിനാല്‍ ഹാജരാവാന്‍ കഴിയില്ലെന്നും ഇവര്‍ പോലീസിനെ ഇമെയിലിലൂടെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇരുവരും മുഖ്യമന്ത്രി പിണറായി വിജയനൊപ്പം നിയമസഭയിലെത്തിയത്.