എസ്. സുരേന്ദ്രൻ

തിരുവനന്തപുരം: തിരുവനന്തപുരത്ത് സബ് ജയില്‍ ഉദ്യോഗസ്ഥന്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് മരിച്ചു. തിരുവനന്തപുരം സബ് ജയില്‍ സൂപ്രണ്ട് എസ്. സുരേന്ദ്രന്‍ (55) ആണ് കാല്‍വഴുതി കിണറ്റില്‍ വീണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. വെങ്ങാനൂര്‍ വെണ്ണിയൂര്‍ സ്വദേശിയാണ്. വിഴിഞ്ഞം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സംഘമാണ് കിണറിനുള്ളില്‍നിന്ന് മൃതദേഹം പുറത്തെടുത്തത്. ബിന്ദുവാണ് ഭാര്യ. മകന്‍ നിഖില്‍.