നന്ദു ശിവാനന്ദൻ.

ആലപ്പുഴ ∙ തോട്ടപ്പള്ളി കുരുട്ടുർ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ ഹെൽമറ്റ് കൊണ്ടുള്ള അടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തോട്ടപ്പള്ളി ആനന്ദഭവനിൽ നന്ദു ശിവാനന്ദൻ (27) ആണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വൈകിട്ട് മൂന്നരയോടെ മരിച്ചത്. സംഭവത്തിൽ 4 പേരെ അമ്പലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു.