ആലപ്പുഴ∙ കൈമടക്ക് കൊടുത്തില്ലെങ്കില്‍ സംസ്ഥാനത്ത് ഒന്നും ചെയ്യില്ലെന്നു മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ജി.സുധാകരന്‍. പെന്‍ഷന് അപേക്ഷിച്ചാലും സഖാക്കള്‍ പാസാക്കില്ല. അപേക്ഷ അവിടെക്കിടക്കും. ഇടതുപക്ഷ പഞ്ചായത്ത് പ്രസിഡന്‍റുമാരില്‍ ചിലര്‍ക്ക് സൂക്കേട് കൂടുതലാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ‘‘ഞാന്‍ തമ്പുരാന്‍ ബാക്കിയുള്ളവര്‍ മലപുലയന്‍’’ എന്നാണ് പലരുടെയും ചിന്തയെന്നും അദ്ദേഹം ആലപ്പുഴയില്‍ പറഞ്ഞു.