പുതിയ ​iOS 17.3 അപ്‌ഡേറ്റ് അവതരിപ്പിച്ച് ആപ്പിള്‍. കഴിഞ്ഞ സെപ്റ്റംബറില്‍ വന്ന ​iOS 17-ന്റെ മൂന്നാമത്തെ പ്രധാന അപ്‌ഡേറ്റാണിത്. സ്റ്റോളന്‍ ഡിവൈസ് പ്രൊട്ടക്ഷന്‍ എന്നൊരു സെക്യൂരിറ്റി ഫീച്ചറാണ് പുതിയ അപ്‌ഡേറ്റിലെ സൂപ്പര്‍ താരം. ഫോണ്‍ മോഷ്ടിക്കപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്താല്‍ ഏറെ ഉപകാരപ്രദമായ ഫീച്ചറാണിത്. ഇതുവരെ ഫോണിന്റെ പാസ്‌കോഡ് അറിഞ്ഞാല്‍ അതു കിട്ടിയ ആൾക്ക്‌ ഫോണ്‍ ഉപയോഗിക്കാനും പാസ്‌കോഡ് റീസെറ്റ് ചെയ്യാനുമൊക്കെ സാധിക്കുമായിരുന്നു. എന്നാല്‍, സ്‌റ്റോളന്‍ ഡിവൈസ് പ്രൊട്ടക്ഷന്‍ എനേബിള്‍ ചെയ്താല്‍ ഇനിയത് നടക്കില്ല.