യാനിക് സിന്നറും നൊവാക് ജോക്കോവിച്ചും മത്സരത്തിനിടെ | Photo: AP
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ ഇറ്റാലിയന്‍ താരം യാനിക് സിന്നര്‍ ഫൈനലില്‍. നിലവിലെ ചാമ്പ്യനായ നൊവാക് ജോക്കോവിച്ചിനെ സെമിയില്‍ പരാജയപ്പെടുത്തിയാണ് യാനിക് സിന്നര്‍ ഫൈനലിന് യോഗ്യത നേടിയത്.
യാനിക് സിന്നറിന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം ഫൈനലാണിത്. 6-1, 6-2, 6-7, 6-3 എന്നീ സെറ്റുകള്‍ക്കാണ് യാനിക് സിന്നര്‍ ജോക്കോവിച്ചിനെ പരാജയപ്പെടുത്തിയത്. ആദ്യ രണ്ട് സെറ്റുകള്‍ക്ക് പിന്നിലായ ജോക്കോവിച്ച് മൂന്നാം സെറ്റ് തിരിച്ചുവരവ് നടത്തിയെങ്കിലും അവസാന സെറ്റില്‍ യാനിക്കിനുമുന്നില്‍ പരാജയപ്പെടുകയായിരുന്നു.
അലക്‌സാണ്ടര്‍ സെവ്‌റേവ്- ദാനിയല്‍ മെദ്വദേവ് സെമിയിലെ വിജയിയെ യാനിക് സിന്നര്‍ ഫൈനലില്‍ നേരിടുക. മെല്‍ബണ്‍ പാര്‍ക്കില്‍ പരാജയമറിയാത്ത 33 മാച്ചുകള്‍ക്ക് ശേഷമായിരുന്നു ജോക്കോവിച്ച് സിന്നറിനെ നേരിട്ടത്. യാനിക് സിന്നറിനെ പരാജയപ്പെടുത്തുകയും ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടുകയും ചെയ്തിരുന്നെങ്കില്‍ 25-ാം ഗ്രാന്‍ഡ് സ്ലാം എന്ന നേട്ടം ജോക്കോവിച്ചിന് സ്വന്തമാക്കാമായിരുന്നു.
