Image by jcomp on Freepik

കോഴിക്കോട്: കേരള ചരിത്രകോൺഗ്രസും പ്രൊഫ. എം.പി. ശ്രീധരൻ മെമ്മോറിയിൽ ട്രസ്റ്റും എം.പി. ശ്രീധരന്റെ സ്മരണാർഥം മികച്ച ചരിത്രപ്രബന്ധങ്ങൾക്ക് അവാർഡുകൾ നൽകുന്നു.

ചരിത്ര കോൺഗ്രസിൽ അവതരിപ്പിക്കപ്പെടുന്ന മികച്ച പ്രബന്ധങ്ങൾക്കാണ് അവാർഡ്. ബിരുദാനന്തരബിരുദ വിദ്യാർഥികളിൽനിന്നുള്ള പ്രബന്ധങ്ങളിൽനിന്നും 40 വയസ്സിൽ താഴെയുള്ള ഗവേഷകരുടെ പ്രബന്ധങ്ങളിൽനിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഓരോ പ്രബന്ധങ്ങൾക്കായിരിക്കും അവാർഡുകൾ. കേരള ചരിത്രകോൺഗ്രസിന്റെ റിസർച്ച് റിവ്യൂ കമ്മിറ്റിയാകും പ്രബന്ധങ്ങൾ തിരഞ്ഞെടുക്കുക..