സോമതീരം ആയുർവേദ വില്ലേജ് ആണ് ലോകത്തിലെ ആദ്യത്തെ ആയുർവേദ റിസോർട്ട്.
- തെങ്ങ് എന്നർത്ഥം വരുന്ന ‘കേരം’ എന്ന മലയാള വാക്കിൽ നിന്നാണ് ‘കേരളം’ എന്ന പേര് ഉരുത്തിരിഞ്ഞത്.
സംസ്ഥാനത്ത് 60 ദശലക്ഷത്തിലധികം തെങ്ങുകളാണുള്ളത്

- ഇന്ത്യയിൽ ആദ്യമായി മൺസൂൺ മഴ ലഭിക്കുന്നത് കേരളത്തിലാണ്.
ഇന്ത്യയിലെ മഴയുടെ വാതിൽപ്പടി എന്നാണ് കേരളത്തെ വിളിക്കുന്നത്.
ലോകത്തെ മുൻനിര റബ്ബർ നിർമ്മാതാവ് എന്നും കേരളം അറിയപ്പെടുന്നു.
- ഏറ്റവും പഴയ സജീവ സിനഗാഗ് കൊച്ചിയിലാണ്.
എ.ഡി. 629 ൽ നിർമ്മിച്ച ചേരമാൻ ജുമാ മസ്ജിദ്, ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന മസ്ജിദ് ആണ്. ഇതു സ്ഥിതി ചെയ്യുന്നതും കേരളത്തിലാണ്.

- 2014-ൽ, ദരിദ്രർക്ക് സൗജന്യ കാൻസർ ചികിത്സ ലഭ്യമാക്കുന്ന പദ്ധതി ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറി.
ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കൽ പാർക്കായ അഗസ്ത്യവനം കേരളത്തിലാണ് ,

അതുപോലെ
ലോകത്തിലെ ആദ്യത്തെ ആയുർവേദ റിസോർട്ട് ആയ ‘സോമതീരം‘ വും കേരളത്തിലാണ്.
- നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം.

ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളമാണ് ലോക ചാമ്പ്യനായ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട്.


