പ്രതീകാത്മക ചിത്രം (Photo: Shutterstock/Gorodenkoff)

ബെംഗളൂരു∙ സ്കൂൾ കെട്ടിടത്തിനു മുകളിൽനിന്നുവീണ് മലയാളി ബാലികയ്ക്ക് ഗുരുതരമായി പരുക്കേറ്റു. ബെംഗളൂരു ചെല്ലക്കരയിൽ സ്വകാര്യ സ്കൂൾ കെട്ടിടത്തിനു മുകളിൽനിന്നാണ് ബാലിക വീണത്. കുട്ടിയുടെ നില അതീവ ഗുരുതരമാണ്. കോട്ടയം മണിമല സ്വദേശി ജിന്റോ ടോമി ജോസഫിന്റെ മകൾ ജിയന്ന ആൻ ജിജോയ്ക്കാണ് ഗുരുതരമായി പരുക്കേറ്റത്. സ്കൂൾ അധികൃതരുടെ അലംഭാവമാണ് അപകടത്തിന് ഇടയാക്കിയതെന്ന് കുടുംബം ആരോപിച്ചു.