വിഷ്ണുറാം എടുത്ത സെൽഫി. 2. തൃപ്രയാർ ക്ഷേത്രദർശനം കഴിഞ്ഞുള്ള മടക്കത്തിൽ സെൽഫിയെടുക്കാനുള്ള വിഷ്ണുറാമിന്റെ അഭ്യർ‌ഥന കേട്ട് വിവരങ്ങൾ ചോദിച്ചറിയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി.സമീപം പിതാവ് രാജു.

തൃപ്രയാർ ∙ഷാൽ ഐ ടേക്ക് എ സെൽഫി സർ .. ‘ തൃപ്രയാർ ശ്രീരാമക്ഷേത്ര ദർശനം കഴിഞ്ഞ് മടക്കത്തിൽ, പടിഞ്ഞാറെ നടപ്പുരയിൽനിന്ന് മോദിയും സംഘവും പുറത്തിറങ്ങുമ്പോൾ ജനങ്ങൾക്കിടയിൽനിന്ന് ശബ്ദം കേട്ട് സുരക്ഷാ ഉദ്യോഗസ്ഥർ സ്തംഭിച്ചു. ശ്രദ്ധ തിരിക്കാതെ മോദി താൽക്കാലിക വിശ്രമസ്ഥലത്തേക്കു നടന്നു. പിന്നെ, വസ്ത്രം മാറിയശേഷം മോദി തിരിച്ചുനടന്നു.

കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ ‍കാറിൽ കയറാൻ അഭ്യർഥിച്ചെങ്കിലും അദ്ദേഹം ചെവികൊണ്ടില്ല. നടന്നുവന്ന് ക്ഷേത്രനടയുടെ സമീപമെത്തിയ മോദി, വിദ്യാർഥിയായ വിഷ്ണുറാം നമ്പീശനെ തിരിച്ചറിഞ്ഞു. ‘ക്യാചാഹിയേ തും കോ…’ (എന്താണ് നിനക്ക് വേണ്ടത് ) എന്ന് മോദി ചോദിച്ചു . ‘ സെൽഫി സർ’ അവൻ പറഞ്ഞു. എടുത്തോളാൻ മോദിയുടെ അനുമതി. എന്നാൽ, വിഷ്ണുറാം മാത്രമേ സെൽഫി എടുക്കാവൂവെന്ന് മോദി പറഞ്ഞു.

വിഷ്ണുറാം തന്റെ മൊബൈലിൽ സെൽഫി പകർത്തി. ഇതിനുശേഷം 5 മിനിറ്റോളം വിഷ്ണുറാമിനോടും പിതാവ് രാജുവിനോടും വിശേഷങ്ങൾ ആരാഞ്ഞാണ് അദ്ദേഹം മടങ്ങിയത്. തൃപ്രയാർ ക്ഷേത്രനടയുടെ സമീപമുള്ള ലക്ഷ്മി കഫേ നടത്തുകയാണ് പുഷ്പകത്ത് ലക്ഷ്മീസദനത്തിലെ രാജു നമ്പീശനും ഭാര്യ പ്രീതയും. ചെന്ത്രാപ്പിന്നി വിഎച്ച്എസ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ് വിഷ്ണുറാം.

1/8 പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയപ്പോൾ.

2/8  പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയപ്പോൾ.

3/8  പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയപ്പോൾ.

4/8 പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയപ്പോൾ.

5/8 നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹവേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി.

6/8 നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ താലികെട്ട് ചടങ്ങിൽ പങ്കെടുത്തിന് ശേഷം തൊട്ടടുത്ത വേദിയിൽ നടന്ന താലികെട്ട് ചടങ്ങിലെ നവദമ്പതികളെ അക്ഷതം നൽകി അനുഗ്രഹിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി.

7/8 നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹവേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി.

8/8 ഗുരുവായൂർ ക്ഷേത്രത്തിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി നടൻ മോഹൻ ലാലിന് അക്ഷതം നൽകുന്നു. സുരേഷ് ഗോപി, നടൻ മമ്മൂട്ടി എന്നിവർ സമീപം.