കൊല്ലത്ത് സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടം.(ചിത്രം:Videograb)

കൊല്ലം∙ അഞ്ചലിൽ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 15 പേർക്ക് പരുക്കേറ്റു. ആരുടേയും പരുക്ക് ഗുരുതരമല്ല. ബുധനാഴ്ച രാവിലെ എട്ടോടെ വടമണ്ണിൽ അഞ്ചൽ–അഗസ്ത്യക്കോട് റോഡിൽ വടമൺ സ്‌കൂളിന് സമീപമായിരുന്നു അപകടം.

വളവ് തിരിയുന്നതിനിടെ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് സമീപത്തെ വീടിന്റെ മതിലിൽ ഇടിച്ച് മറിയുകയായിരുന്നു. പരുക്കേറ്റവർ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി.