യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് (Photo: X/IanJaeger29)
അയോവ ∙ അയോവയിലെ റിപ്പബ്ലിക്കൻ പ്രൈമറി സ്ഥാനാർഥികളിൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മറ്റ് റിപ്പബ്ലിക്കൻ പ്രസിഡന്‍റ് സ്ഥാനാർത്ഥികളേക്കാൾ വലിയ ലീഡ് നേടി. തിങ്കളാഴ്ചത്തെ കോക്കസുകൾ കണ്ടെത്തുന്നതിന് മുമ്പുള്ള അവസാന ഡെസ് മോയിൻസ് റജിസ്റ്റർ/എൻബിസി ന്യൂസ്/മീഡിയകോം വോട്ടെടുപ്പിലാണ് പുതിയ കണ്ടെത്തൽ.
48% പേർ പറയുന്നത് ട്രംപായിരിക്കും തങ്ങളുടെ ആദ്യ ചോയ്‌സ്, 20% പേർ മുൻ സൗത്ത് കാരോലൈന ഗവർണർ നിക്കി ഹേലി, 16% പേർ ഫ്ളോറിഡ ഗവർണർ റോൺ ഡിസാന്റിസ് എന്നിവരെ പിന്തുണയ്ക്കുന്നു. ബാക്കിയുള്ള പ്രൈമറി സ്ഥാനാർഥികൾ എല്ലാവരും 10 % ൽ താഴെയാണ് പിന്തുണ നേടിയിരിക്കുന്നത്. ഈ വോട്ടെടുപ്പിൽ, ട്രംപിനെയും ഡിസാന്റിസിനെയും അപേക്ഷിച്ച് ഹേലി പിന്തുണ വർധിപ്പിക്കുന്ന കാഴ്ച്ചയാണ് കാണുന്നത്. 2016 ലെ അവസാന അയോവ വോട്ടെടുപ്പിൽ ട്രംപിന് 28% പിന്തുണ ടെക്സസ് സെനറ്റർ ടെഡ് ക്രൂസിന് 23%, ഫ്ളോറിഡ സെനറ്റർ മാർക്കോ റൂബിയോയ്ക്ക് 15% എന്നിങ്ങനെയാണ് ലഭിച്ചത്.
