വികാസ് നേഗി കുഴഞ്ഞുവീഴുന്നതിന്റെ വിഡിയോ ദൃശ്യം. (Viode Grab: X, @Delhiite_)

നോയിഡ∙ ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവ എൻജിനീയർ ഹൃദയാഘാതത്തെ തുടർന്ന് മൈതാനത്ത് കുഴഞ്ഞുവീണ് മരിച്ചു. ഞായറാഴ്ച നോയിഡയിലാണ് സംഭവം. വികാസ് നേഗി (34) എന്നയാളാണ് മരിച്ചത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.

റണ്ണെടുക്കാൻ ഓടുന്നതിനിടെ, പാതിവഴിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. മറ്റു കളിക്കാര്‍ ഓടിയെത്തി ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടത്തിൽ ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു. വികാസിന് നേരത്തെ കോവിഡ് ബാധിച്ചിരുന്നുവെങ്കിലും ആരോഗ്യവാനായിരുന്നുവെന്നാണ് റിപ്പോർട്ട്. നോയിഡയിലും ഡൽഹിയിലും ക്രിക്കറ്റ് കളിക്കുമായിരുന്നു.