മുല്ലപ്പെരിയാർ ഡാം (ഫയൽ ചിത്രം)
ന്യൂഡൽഹി∙ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ നിഷ്പക്ഷ സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളണമെന്ന് തമിഴ്നാട് സർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഒരു രാജ്യാന്തര വിദഗ്ധ സമിതിയെക്കൊണ്ട് വിശദമായ സുരക്ഷാ പരിശോധന ടത്തണമെന്നായിരുന്നു കേരളം നൽകിയ സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടിരുന്നത്. കാലാവധി കഴിഞ്ഞ അണക്കെട്ടിന്റെ താഴെ പ്രദേശത്ത് താമസിക്കുന്ന അഞ്ചു ലക്ഷത്തിലേറെപ്പേരുടെ സുരക്ഷയിൽ ആശങ്ക വ്യക്തമാക്കിയായിരുന്നു കേരളം ആവശ്യമുന്നയിച്ചത്.
