ഉസ്താദ് റാഷിദ് ഖാൻ. File Photo: PTI
കൊൽക്കത്ത ∙ ഹിന്ദുസ്ഥാനി സംഗീതജ്ഞൻ ഉസ്താദ് റാഷിദ് ഖാൻ (55) അന്തരിച്ചു. ഹിന്ദുസ്‌ഥാനി സംഗീതത്തിലെ രാംപുർ സഹസ്വാൻ ഖരാന ശൈലിയുടെ പ്രയോക്‌താവായ റാഷിദ് ഖാന്റെ സംഗീത കച്ചേരികൾക്കു കേരളത്തിലും ആസ്വാദകരേറെയാണ്. രാംപുർ സഹസ്വാൻ ഖരാനയുടെ ഉപജ്‌ഞാതാവായ ഉസ്‌താദ് എനായത്ത് ഹുസൈൻ ഖാന്റെ കൊച്ചുമകനാണ്. റാഷിദ് ഖാന്റെ സംസ്കാര ചടങ്ങുകൾ ബുധനാഴ്ച നടക്കും.
പത്മഭൂഷൺ ഉസ്‌താദ് നിസാർ ഹുസൈൻ ഖാന്റെ ശിക്ഷണത്തിലാണു റാഷിദ് ഖാൻ ഹിന്ദുസ്‌ഥാനി ശാസ്‌ത്രീയ സംഗീതം സ്വായത്തമാക്കിയത്. 1977-ൽ പതിനൊന്നാം വയസ്സിൽ ആദ്യമായി സംഗീതപരിപാടി നടത്തി. ഇന്ത്യയിലെയും വിദേശങ്ങളിലെയും നിരവധി വേദികളിൽ സംഗീത കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്.
