തൃശൂരിൽ നരേന്ദ്ര മോദി നടത്തിയ റോഡ് ഷോയിൽനിന്ന്
തൃശൂർ∙ മോദി പ്രസംഗിച്ച വടക്കുന്നാഥ മൈതാനിയിലെ വേദിയിൽ യൂത്ത് കോൺഗ്രസ്,പ്രവർത്തകർ ചാണക വെള്ളം തളിക്കാൻ ശ്രമിച്ചതിനെത്തുടർന്നു ബിജെപി യൂത്ത് കോൺഗ്രസ് സംഘർഷം. ബിജെപി വാടകയ്ക്ക് എടുത്ത സ്ഥലത്തു വേദി പൊളിക്കുന്നതിനു മുൻപു ചാണക വെള്ളം തളിച്ചതാണു തടഞ്ഞതെന്നു ബിജെപി പറയുന്നു.
സംഘർഷം പൊലീസ് ഇടപെട്ടു തടഞ്ഞു. പ്രവർത്തകർ തമ്മിൽ ഉന്തും തള്ളും അസഭ്യവർഷവും ഉണ്ടായി. ഇരുകൂട്ടർക്കുമിടയിൽ ഉദ്യോഗസ്ഥർ നിലയുറപ്പിച്ചതോടെയാണ് സംഘർഷാവസ്ഥയ്ക്ക് അയവു വന്നത്.
