ശ്രീകാര്യം ∙ മരണം മുന്നിൽക്കണ്ട് അലറി വിളിച്ച് മൂന്നര മണിക്കൂർ 15 അടി താഴ്ചയിലെ കുഴിയിൽ കുടുങ്ങിയ അതിഥി തൊഴിലാളി ദീപക് (24) ഒടുവിൽ ജീവിതത്തിലേക്കു മടങ്ങി. മലിനജല പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന്റെ ഭാഗമായി മാൻഹോളിനു കുഴിയെടുക്കുമ്പോഴാണ് മണ്ണിടിഞ്ഞു താണത്. ദീപക്കിന്റെ സഹോദരീ ഭർത്താവ് രാജേഷ് ഉൾപ്പെടെ 7 തൊഴിലാളികൾ ജോലിക്കുണ്ടായിരുന്നു. അതിൽ ദീപക്കും വിനയനുമാണ് മാൻഹോളിൽ ഇറങ്ങി മണ്ണു മാറ്റിയിരുന്നത്. 9.30നു ചെങ്കൽചൂള അഗ്നിരക്ഷാ സേന ആസ്ഥാനത്തു നിന്നെത്തിയ സേനാംഗങ്ങൾ, ഭാഗികമായി ചെളിയിൽ പുതഞ്ഞുകിടന്ന വിനയനെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്കു മാറ്റി. എന്നാൽ കൂടുതൽ ചെളിയും വെള്ളവും ഇറങ്ങി ദീപക്കിന്റെ വായ വരെ മണ്ണിനടിയിൽ കുടുങ്ങി. അഗ്നിരക്ഷാ സേനാംഗങ്ങൾ, ഭാഗികമായി ചെളിയിൽ പുതഞ്ഞുകിടന്ന വിനയനെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്കു മാറ്റി.
