പ്രതീകാത്മക ചിത്രം

തൃശൂര്‍∙  ആളൂർ വെള്ളാഞ്ചിറയില്‍ വന്‍ വ്യാജമദ്യ നിര്‍മാണ കേന്ദ്രം കണ്ടെത്തി. 15,000 കുപ്പി വ്യാജവിദേശ മദ്യവും 2,500 ലീറ്റര്‍ സ്പിരിറ്റും ഇവിടെനിന്ന് കണ്ടെത്തി. കോഴിഫാമിന്റെ മറവിലാണ് വ്യാജമദ്യ നിര്‍മാണ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്.

  കോഴിഫാം നടത്തിയിരുന്ന ബിജെപി മുന്‍ പഞ്ചായത്ത് അംഗവും നാടകനടനുമായ ലാലു പീണിക്കപറമ്പിൽ ( 50 ), കൂട്ടാളി കട്ടപ്പന സ്വദേശി ലോറൻസ് (52) എന്നിവരാണ് അറസ്റ്റിലായത്. വെള്ളാഞ്ചിറയിലുള്ള ലാലുവിന്റെ ഫാമിൽ നിന്നാണ് മദ്യവും, സ്പിരിറ്റും കണ്ടെടുത്തെന്ന് ആളൂർ പൊലീസ് പറഞ്ഞു. ചാലക്കുടി ഡിവൈഎസ്പി സ്ക്വാഡാണ് പിടികൂടിയത്.