തിരുവനന്തപുരം /തൊടുപുഴ ∙ ക്ഷേമ പെൻഷൻ കുടിശിക ആവശ്യപ്പെട്ട് ആദ്യം സമരം നടത്തുകയും പിന്നീട് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്ത ഇടുക്കി അടിമാലി സ്വദേശിനി മറിയക്കുട്ടിയും സർക്കാരും തമ്മിൽ വാക്പോര് രൂക്ഷമായി തുടരുന്നു. ഇന്നലത്തെ വാദപ്രതിവാദങ്ങളിങ്ങനെ:

  • ‘മറിയക്കുട്ടി നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിനെ വിമർശിച്ചിട്ടില്ല. ഹൈക്കോടതി അവർക്കു തോന്നുന്നതു പറയും. അതിൽ നടപ്പാക്കാൻ കഴിയുന്നതു സർക്കാർ നടപ്പാക്കും.’ – മുഖ്യമന്ത്രി പിണറായി വിജയൻ.
  • ‘മറിയക്കുട്ടി ഇപ്പോൾ തുള്ളുകയാണ്. എന്റെ വല്യമ്മയുടെ പ്രായമുള്ളതുകൊണ്ടു മറ്റൊന്നും പറയുന്നില്ല.’ – മന്ത്രി സജി ചെറിയാൻ (വിഴിഞ്ഞത്ത് നവകേരള സദസ്സിൽ).
  • ‘നവകേരള സദസ്സിൽനിന്ന് നാട്ടുകാർക്ക് ഒരു പ്രയോജനവും കിട്ടിയില്ല. നാട്ടുകാരുടെ കുറെ ചോര കുടിച്ചതല്ലാതെ ഇതിൽനിന്ന് ഒന്നും കിട്ടിയില്ല.’ – മറിയക്കുട്ടി.