(1) പെൻഷൻ തുകയുമായി മറിയക്കുട്ടി. (2) പെൻഷൻ കിട്ടാത്തതിൽ പ്രതിഷേധിച്ച് മറിയക്കുട്ടിയും (ഇടത്) അന്നയും അടിമാലിയിൽ ഒരാഴ്ച മുൻപു ഭിക്ഷ യാചിക്കാനിറങ്ങിയപ്പോൾ.

തൊടുപുഴ ∙ മറിയക്കുട്ടിയോടൊപ്പം ഭിക്ഷതെണ്ടൽ സമരം ചെയ്ത അന്ന ഔസേപ്പ് (അന്നക്കുട്ടി) പറയുന്നു: ‘‘രമേശ് ചെന്നിത്തല വാഗ്ദാനം ചെയ്ത 1,600 രൂപ കഴിഞ്ഞ ദിവസം കിട്ടി. അതുകൊണ്ട് ക്രിസ്മസ് ആഘോഷിക്കും. മരിച്ചുപോയ മകളുടെ മകൻ ഇവിടെയുണ്ട്.

അവന് എന്തെങ്കിലുമൊക്കെ ഉണ്ടാക്കിക്കൊടുക്കണം. ചായപ്പൊടിയും പഞ്ചസാരയുമൊക്കെ വാങ്ങിയ വകയിൽ ഇരുന്നൂറേക്കർ കൂമ്പൻപാറ കവലയിലെ കടയിൽ കടമുണ്ട്. സർക്കാരിൽ നിന്നുള്ള പെൻഷൻ പൈസ കിട്ടിയാലേ അതു കൊടുത്തുതീർക്കാൻ പറ്റൂ.’’