പത്തനംതിട്ട∙ പന്തളത്ത് ആർഎസ്എസ് കാര്യാലയത്തിനു നേർക്ക് ആക്രമണം. ജനൽ ചില്ലുകൾ ആക്രമണത്തിൽ തകർന്നു. പന്തളം എൻഎസ്എസ് കോളജിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന എസ്എഫ്ഐ–എബിവിപി സംഘർഷത്തിന്റെ തുടർച്ചയാണെന്നു പൊലീസ് പറഞ്ഞു. എസ്എഫ്ഐ സംഘം ഏഴംകുളത്തുള്ള എബിവിപി യൂണിറ്റ് കമ്മിറ്റി അംഗത്തിന്റെ വീട് ഇന്നലെ ആക്രമിച്ചിരുന്നു.