ദുബായ്∙ ഐപിഎൽ ചരിത്രത്തിലെ വിലയേറിയ താരമായി ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമിൻസ്. 20.50 കോടി രൂപയ്ക്കാണ് താരത്തെ സൺ റൈസേഴ്‌സ് ഹൈദ്രബാദ് വിളിച്ചെടുത്തത്. കമ്മിൻസിനായി തുടക്കത്തിൽ ചെന്നൈയും മുംബൈ ഇന്ത്യൻസും തമ്മിലുള്ള പൊരിഞ്ഞ പോരാട്ടമായിരുന്നു. റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരും പിന്നീട് കമ്മിൻസിനായി രംഗത്തുവന്നു. സൺ റൈസേഴ്‌സ് ഹൈദരാബാദും ചേർന്നതോടെ പോരാട്ടം 15 കോടി കടന്നു മുന്നേറി. ഒടുവിൽ 20.5 കോടിയെന്ന റെക്കോർഡ് തുകക്ക് തരാം വിറ്റുപോയി . കഴിഞ്ഞ വർഷത്തെ ലേലത്തിൽ ഇംഗ്ലീഷ് താരം സാം കറൻ 18.50 കോടിക്ക് പഞ്ചാബ് കിങ്സിൽ ചേർന്നതായിരുന്നു ഇതുവരെയുള്ള റെക്കോർഡ്.

ആദ്യം വന്ന വെസ്റ്റ് ഇൻഡീസ് ബാറ്റെർ റോവ്മൻ പവലിനും പൊന്നുംവില കിട്ടി. മധ്യനിര ബാറ്ററായും പേസ് ബൗളറായും ഉപയോഗിക്കാവുന്ന താരത്തെ ഏഴു കോടി നാല്പതു ലക്ഷം രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. ഏകദിന ലോകകപ്പിൽ ഓസ്‌ട്രേലിയയുടെ ഹീറോ ആയ ട്രാവിസ് ഹെഡിന് 6.8 കോടി രൂപ ലഭിച്ചു. സൺ റൈസേഴ്‌സ് ഹൈദരാബാദാണ് താരത്തെ സ്വന്തമാക്കിയത്. അതേസമയം ഓസിസ് താരം സ്റ്റീവ് സ്മിത്ത് അൺസോൾഡ് ആയി. 2 കോടി രൂപ അടിസ്ഥാന വിലയുള്ള ദക്ഷിണാഫ്രിക്കൻ ബൗളർ റിലീ റൂസോയെയും ആരും എടുത്തില്ല. ഇംഗ്ലീഷ് ബാറ്റെർ ഹാരി ഭ്രൂകിലിനെ 4 കോടി രൂപക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി. 50 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള മലയാളി താരം കരുൺ നായരെ ആരും വിളിച്ചില്ല.

ഇന്ത്യൻ താരങ്ങളിൽ നേട്ടം കൊയ്തത് പേസർ ഹർഷൽ പട്ടേലാണ് . 11.75 കോടി രൂപക്ക് താരം പഞ്ചാബ് കിങ്സിൽ ചേർന്നു.

രണ്ടു കോടി രൂപ അടിസ്ഥാന വിലയുള്ള ഷാർദുൽ ഠാക്കൂറിനെ നാല് കോടി രൂപക്ക് ചെന്നൈ സൂപ്പർകിങ്‌സ്‌ സ്വന്തമാക്കി. അതെ സമയം ഇന്ത്യൻ താരം മനീഷ് പാണ്ഡെ അൺസോൾഡ് ആയി.

Leave a Reply

Discover more from Jeevan TV

Subscribe now to keep reading and get access to the full archive.

Continue reading