ശബരിമല മകരവിളക്ക് മഹോത്സവത്തിൽ കെഎസ്ആർടിസി 1000 ബസ്സുകൾ യാത്രക്കാർക്കായി

മകരവിളക്ക് സർവീസുകൾക്കായി നിലവിൽ 800 ബസ്സുകളാണ് ഒരുക്കിയിരുന്നത്. എന്നാൽ അതിന് പുറമെ 100 ബസ്സുകൾ കൂടി അധികമായി വേണ്ടി വന്നേക്കാമെന്ന് ദേവസ്വം സ്പെഷ്യൽ ഓഫീസർ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് 100 ബസുകൾ കൂടി അധികമായി അനുവദിച്ചത്. ശബരിമല മകരവിളക്ക് ദർശനത്തിന് ഒരുങ്ങുന്ന ഭക്തർക്ക് ​സ്പെഷ്യൽ സർവീസുമായി കെഎസ്ആർടിസി. ചരിത്രത്തിൽ തന്നെ ആദ്യമായാണ് മകരവിളക്കിനോട് അനുബന്ധിച്ച് 1000 ബസ്സുകളുമായി കെഎസ്ആർടിസി എത്തുന്നത്. ബസ് സർവീസുകൾ വർദ്ധിക്കുന്നതോടെ അയ്യപ്പ ഭക്തർക്ക് തിരക്കില്ലാതെ ശബരിമലയിലേക്ക് യാത്ര ചെയ്യാനാകും. മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച മുന്നൊരുക്കങ്ങൾ … Continue reading ശബരിമല മകരവിളക്ക് മഹോത്സവത്തിൽ കെഎസ്ആർടിസി 1000 ബസ്സുകൾ യാത്രക്കാർക്കായി