“ഡെൽസി റോഡ്രിഗസിനെതിരെ ട്രംപ്”

കാരക്കാസ്: നിക്കോളാസ് മഡുറോയെ അമേരിക്ക ബന്ദിയാക്കിയതിന് പിന്നാലെ വെനസ്വേലന്‍ പ്രസിഡന്റിന്റെ ചുമതല ഏറ്റെടുത്ത വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസിന് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ‘ശരിയായത് ചെയ്തില്ലെങ്കില്‍ അവര്‍ക്ക് വലിയ വില നല്‍കേണ്ടിവരും’ എന്നാണ് ട്രംപിന്റെ ഭീഷണി. അറ്റ്‌ലാന്റിക് മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ‘അവര്‍ ശരിയായത് ചെയ്തില്ലെങ്കില്‍ വലിയ വില നല്‍കേണ്ടിവരും. ഒരുപക്ഷെ മഡുറോയേക്കാള്‍ വലിയ വില’ എന്നാണ് ട്രംപ് പറഞ്ഞത്. മഡുറോയെ ബലപ്രയോഗത്തിലൂടെ പിടികൂടാനുളള തന്റെ തീരുമാനത്തെയും ട്രംപ് ന്യായീകരിച്ചു. … Continue reading “ഡെൽസി റോഡ്രിഗസിനെതിരെ ട്രംപ്”