വാളയാർ ആൾക്കൂട്ടക്കൊല: റിപ്പോർട്ട് ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

പാലക്കാട്: ബുധനാഴ്ച്ച ഉച്ചയോടെയാണ് പാലക്കാട് വാളയാറിൽ ഛത്തീസ്ഗഡുകാരനായ രാം നാരായണൻ ആൾക്കൂട്ട മർദ്ദനത്തിൽ കൊല്ലപ്പെട്ടത്. ആൾക്കൂട്ട കൊലപാതകത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി. ഒരാഴ്ചയ്ക്കുള്ളിൽ ചീഫ് സെക്രട്ടറികമ്മീഷന് റിപ്പോർട്ട് സമർപ്പിക്കണം. പ്രാഥമിക വസ്തുതാന്വേഷണ റിപ്പോർട്ട് നാളെ സമർപ്പിക്കണം. സുഭാഷ് തീക്കാടന്റെ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ. ബംഗ്ലാദേശിയെന്നാരോപിച്ചായിരുന്നു മർദനം. 15 പേർ ചേർന്നാണ് 2 മണിക്കൂർ രാംനാരായണനെ പൊതിരെ തല്ലിയത്. ദേഹമാസകലം പരുക്കേൽക്കാത്ത ഒരു ഇടമില്ലെന്ന് പോസ്റ്റുമോർട്ടം നടത്തിയ പൊലീസ് സർജന്റെ വെളിപ്പെടുത്തൽ ശരിവെക്കുന്നതായിരുന്നു പോസ്റ്റ്മോർട്ടം … Continue reading വാളയാർ ആൾക്കൂട്ടക്കൊല: റിപ്പോർട്ട് ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ