അന്നദാന മെനുവിൽ മാറ്റങ്ങൾ: ശബരിമലയിൽ അയ്യപ്പന്മാർക്ക് സദ്യ ഒരുക്കുമെന്ന് കെ. ജയകുമാർ

തിരുവനന്തപുരം: ശബരിമലയിലെ അന്നദാന മെനുവില്‍ മാറ്റം വരുത്തിയെന്ന് തിരുവിതാംകൂ‌ർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. മുൻപ് ശബരിമലയില്‍ അന്നദാനത്തിന് പുലാവും സാമ്പാറുമായിരുന്നുവെന്നും അത് മാറ്റി സദ്യയാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവിതാംകൂ‌ർ ദേവസ്വം ബോർഡ് യോഗത്തിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ശബരിമലയിലെ അന്നദാനത്തില്‍ ഒരു നല്ല തീരുമാനം എടുത്തു. നേരത്തെ ഉണ്ടായിരുന്ന മെനുവില്‍ ഉച്ചയ്ക്ക് പുലാവും സാമ്ബാറുമായിരുന്നു. ഇത് മാറ്റി കേരളീയമായ സദ്യ കൊടുക്കണമെന്ന് തീരുമാനം എടുത്തിരിക്കുകയാണ്. വെറും സദ്യയല്ല. പപ്പടവും പായസവുമെല്ലാമുള്ള സദ്യ. കാരണം ഇത് ദേവസ്വം … Continue reading അന്നദാന മെനുവിൽ മാറ്റങ്ങൾ: ശബരിമലയിൽ അയ്യപ്പന്മാർക്ക് സദ്യ ഒരുക്കുമെന്ന് കെ. ജയകുമാർ