എയർ ട്രാഫിക് കണ്‍ട്രോളിൽ തകരാർ, ഡൽഹി വിമാനത്താവളത്തിൽ നൂറോളം വിമാനങ്ങൾ വൈകി.

ന്യൂഡൽഹി: എയർ ട്രാഫിക് കൺട്രോൾ സിസ്റ്റത്തിൽ സാങ്കേതിക തകരാർ. തകരാറിനെ തുടർന്ന് ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ നൂറോളം വിമാനങ്ങളാണ് വൈകിയത്. സംഭവത്തിന് പിന്നാലെ പല വിമാന സർവീസുകളും തടസ്സപ്പെട്ടു. ഇതോടെ യാത്രക്കാർ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. സാധാരണ പ്രവർത്തനങ്ങൾ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു. വാർത്താ ഏജൻസിയായ പി‌ടി‌ഐയുടെ റിപ്പോർട്ട് പ്രകാരം ഇന്ന് നൂറോളം വിമാനങ്ങളാണ് വൈകിയത്. ഇന്നലെ വൈകിട്ട് ആരംഭിച്ച സാങ്കേതിക പ്രശ്നം ഇന്ന് രാവിലെയും തുടരുകയായിരുന്നു. ‘‘എയർ ട്രാഫിക് കൺട്രോൾ (എടിസി) സിസ്റ്റത്തിലെ … Continue reading എയർ ട്രാഫിക് കണ്‍ട്രോളിൽ തകരാർ, ഡൽഹി വിമാനത്താവളത്തിൽ നൂറോളം വിമാനങ്ങൾ വൈകി.