വർക്കലയില്‍ ട്രെയിനില്‍ നിന്ന് പെണ്‍കുട്ടിയെ തള്ളിയിട്ട കേസ്, പ്രകോപനത്തിന് കാരണം പുകവലി ചോദ്യം ചെയ്തതെന്ന് പൊലീസ്

തിരുവനന്തപുരം: പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട സംഭവത്തിൽ റിമാൻഡ് റിപ്പോർട്ട്‌ പുറത്ത്. പ്രകോപനത്തിനു പിന്നിൽ പുകവലി ചോദ്യം ചെയ്തതാണ് കാരണമെന്ന് പൊലീസ് പറഞ്ഞു. പ്രതി സുരേഷ് കുമാറിന്റെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ട്രെയിനിലെ ശുചിമുറിക്ക് സമീപം പുകവലിച്ചുകൊണ്ടുനിന്ന സുരേഷ് കുമാർ പെണ്‍കുട്ടികളുടെ അടുത്തെത്തി. പുകവലിച്ചെത്തിയ ഇയാളോട് പെണ്‍കുട്ടികള്‍ മാറിനില്‍ക്കാൻ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ പരാതിപ്പെടുമെന്ന് പറഞ്ഞു. ഇതാണ് പ്രതിയെ പ്രകോപിപ്പിച്ചതെന്നാണ് കണ്ടെത്തല്‍. വാതിലിന്‍റെ അടുത്തായിരുന്ന ശ്രീക്കുട്ടിയെ പ്രതി ശക്തിയായി ചവിട്ടുകയായിരുന്നു. പെണ്‍കുട്ടിയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് പ്രതി ആക്രമിച്ചതെന്നും … Continue reading വർക്കലയില്‍ ട്രെയിനില്‍ നിന്ന് പെണ്‍കുട്ടിയെ തള്ളിയിട്ട കേസ്, പ്രകോപനത്തിന് കാരണം പുകവലി ചോദ്യം ചെയ്തതെന്ന് പൊലീസ്