കോഴിക്കോട്: യുവാവിന് നേരെ കത്തിയാക്രമണം, പരിക്കേറ്റു

കോഴിക്കോട്: കോഴിക്കോട് ലിങ്ക് റോഡിൽ കത്തിക്കുത്തെന്ന് വിവരം. പുലർച്ചെ 2 മണിയോടെ ആണ് സംഭവം ഉണ്ടായത്. വട്ടാം പൊയിൽ സ്വദേശി ബജീഷിനാണ് കുത്തേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല. മദ്യപിച്ചുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കുന്നു. കുത്തേറ്റ ബജീഷും മദ്യപിച്ചിരുന്നു. അതിനാൽ സംഭവത്തെക്കുറിച്ച് മൊഴിയെടുക്കാൻ പൊലീസിന് സാധിച്ചിട്ടില്ല. ബജീഷിനെ സർജറിക്ക് വിധേയമാക്കിയതിന് ശേഷം മൊഴിയെടുക്കാനാണ് പൊലീസിന്റെ തീരുമാനം. മദ്യപാനത്തിനിടയിൽ എന്ത് തർക്കമാണ് ഉണ്ടായതെന്നോ ആരാണ് ഒപ്പമിരുന്ന് മദ്യപിച്ചതെന്നോ ഉള്ള കാര്യം … Continue reading കോഴിക്കോട്: യുവാവിന് നേരെ കത്തിയാക്രമണം, പരിക്കേറ്റു