“നെറ്റ്സിൽ ബാറ്റിങ്ങിനിടെ പന്തുകൊണ്ട 17കാരൻ മരണത്തിനു കീഴടങ്ങി.”

മെൽബൺ : ക്രിക്കറ്റ് പരിശീലനത്തിനിടെ പന്തു കൊണ്ടു പരുക്കേറ്റ് ചികിത്സയിലായിരുന്നു കൗമാരതാരം മരിച്ചു. ഓസ്ട്രേലിയയിലെ മെൽബണിൽ ഫെർൻട്രീ ഗല്ലിയിൽ ക്രിക്കറ്റ് നെറ്റ്സിൽ പരിശീലനം നടത്തുന്നതിനിടെ ചൊവ്വാഴ്ചയാണ് പതിനേഴുകാരനായ ബെൻ ഓസ്റ്റിന് പരുക്കേറ്റത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഓസ്റ്റിൻ വ്യാഴാഴ്ച മരണത്തിനു കീഴടങ്ങുകയായിരുന്നു. ഫെർൻട്രീ ഗല്ലി ക്രിക്കറ്റ് ക്ലബിന്റെ താരമായിരുന്ന ബെൻ ഓസ്റ്റിൻ, ഒരു ട്വന്റി20 മത്സരത്തിനു മുന്നോടിയായി നെറ്റ്സിൽ പരിശീലനം നടത്തുന്നതിനിടെയായിരുന്നു ദാരുണസംഭവം. പാഞ്ഞെത്തിയ പന്ത്, ഓസ്റ്റിന്റെ തലയ്ക്കും കഴുത്തിനും ഇടയിലുള്ള ഭാഗത്ത് ഇടിക്കുകയായിരുന്നു. ഓസ്റ്റിൻ ഹെൽമറ്റ് … Continue reading “നെറ്റ്സിൽ ബാറ്റിങ്ങിനിടെ പന്തുകൊണ്ട 17കാരൻ മരണത്തിനു കീഴടങ്ങി.”