സജിത കൊലക്കേസ്: ചെന്താമരയ്ക്ക് ശിക്ഷാ വിധി ശനിയാഴ്ച പ്രഖ്യാപിക്കും

പാലക്കാട്: പോത്തുണ്ടി സജിത കൊലക്കേസിൽ ചെന്താമരയുടെ ശിക്ഷാ വിധി മറ്റന്നാൾ. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവന മാറ്റിവച്ചത്. പ്രതിയായ ചെന്താമര കുറ്റക്കാരനെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം, തെളിവ് നശിപ്പിക്കൽ അതിക്രമിച്ചു കടക്കൽ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. ചെന്താമരയ്ക്ക് വധശിക്ഷ നൽകണമെന്നായിരുന്നു പ്രൊസിക്യൂഷൻ്റെ വാദം. ഇതേ കേസിന് പിന്നാലെ ഇരട്ടക്കൊലനടത്തിയതിനെക്കുറിച്ചും പ്രൊസിക്യൂഷൻ സൂചിപ്പിച്ചു. പരോൾ പോലും അനുവദിക്കാതെ ശിക്ഷിക്കണമെന്നും പ്രൊസിക്യൂഷൻ വാദിച്ചു. എന്നാൽ ശിക്ഷയിൽ ഇളവ് വേണമെന്ന് പ്രതിഭാഗം ആവശ്യമുന്നയിച്ചു. ഇരട്ടക്കൊലപാതകം ഈ കേസുമായി … Continue reading സജിത കൊലക്കേസ്: ചെന്താമരയ്ക്ക് ശിക്ഷാ വിധി ശനിയാഴ്ച പ്രഖ്യാപിക്കും