ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുടെ ആത്മഹത്യ: സ്കൂൾമുറ്റത്ത് വിദ്യാർത്ഥികളുടെ കൂട്ടപ്രതിഷേധം

പാലക്കാട്: പല്ലൻചാത്തന്നൂരിൽ 14കാരൻ ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധവുമായി കണ്ണാടി സ്കൂൾ വിദ്യാർഥികൾ. സ്കൂൾ മുറ്റത്ത് ഇറങ്ങി നിന്ന് അധ്യാപികയ്ക്കെതിരെ മുദ്രാവാക്യങ്ങൾ വിളിച്ചാണ് വിദ്യാർഥികളുടെ പ്രതിഷേധം. കണ്ണാടി ഹയർ സെക്കണ്ടറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി അർജുനാണ് മരിച്ചത്. അർജുൻ്റെ മരണത്തിന് പിന്നിൽ ക്ലാസ് ടീച്ചറാണെന്ന് ആരോപിച്ച വിദ്യാർഥികൾ, ഇവർ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടു. ബുധനാഴ്ചയോടെയാണ് അർജുനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. പിന്നാലെ ക്ലാസ് അധ്യാപിക അർജുനെ നിരന്തരം മാനസികമായി പീഡിപ്പിക്കാറുണ്ടെന്ന പരാതിയുമായി കുടുംബം രംഗത്തെത്തി. ഇൻസ്റ്റഗ്രാമിൽ കുട്ടികൾ തമ്മിൽ … Continue reading ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുടെ ആത്മഹത്യ: സ്കൂൾമുറ്റത്ത് വിദ്യാർത്ഥികളുടെ കൂട്ടപ്രതിഷേധം