‘എന്തും ചെയ്യാമെന്ന് പാക്കിസ്ഥാൻ കരുതി; അതു തെറ്റാണെന്ന് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചു: ഭാവി ഇന്ത്യയുടേതാണ്’

ന്യൂഡൽഹി∙ പാക്കിസ്ഥാന്റെ ആണവശേഷിയെക്കുറിച്ചുള്ള അവരുടെതന്നെ ധാരണകൾ തെറ്റാണെന്ന് തെളിയിച്ചെന്ന് സംയുക്ത സേനാ മേധാവി (സിഡിഎസ്) ജനറൽ അനിൽ ചൗഹാൻ ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് ഓർത്തെടുത്തു. ആണവാക്രമണ ഭീഷണിയെ ഇന്ത്യ വകവച്ചുകൊടുക്കില്ലെന്നും തിങ്കളാഴ്ച ഗ്വാളിയറിലെ സിന്ധ്യ സ്കൂളിന്റെ 128 ാമത് സ്ഥാപക ദിനാഘോഷത്തിൽ വിദ്യാർഥികളെ അഭിസംബോധന ചെയ്ത് ജനറൽ ചൗഹാൻ പറഞ്ഞു. ‘‘ആണവാക്രമണ ഭീഷണിയെപ്പോലും ഇന്ത്യ വകവച്ചില്ല. ആണവശേഷിയുണ്ടെങ്കിൽ എന്തും ചെയ്യാമെന്ന് പാക്കിസ്ഥാൻ കരുതി, എന്നാൽ ഓപ്പറേഷൻ സിന്ദൂർ അത് തെറ്റാണെന്നു തെളിയിച്ചു. ‘ന്യൂ നോർമലിന്റെ’ ആഘാതം പാക്കിസ്ഥാനിൽ ദൃശ്യമായിരുന്നു. … Continue reading ‘എന്തും ചെയ്യാമെന്ന് പാക്കിസ്ഥാൻ കരുതി; അതു തെറ്റാണെന്ന് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചു: ഭാവി ഇന്ത്യയുടേതാണ്’