കേരള-​ഗൾഫ് സർവീസുകൾ കുറച്ച എയർ ഇന്ത്യ എക്സ്പ്രസ് തീരുമാനം; താൽക്കാലികമെന്ന് അധികൃതർ

‘സീസൺ അനുസരിച്ചുള്ള യാത്രാ രീതികളെ അടിസ്ഥാനമാക്കിയുള്ള താൽക്കാലിക മാറ്റമാണ്.’ കേരളത്തിലെ നാല് പ്രധാന വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകൾ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം താൽക്കാലികമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്. തീരുമാനം ഒക്ടോബർ മുതൽ മാർച്ച് വരെ നീളുന്ന വിന്റർ ഷെഡ്യൂളിൽ മാത്രമായിരിക്കും. അതിനുശേഷം സർവീസുകൾ സാധാരണ നിലയിൽ തന്നെ തുടരുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. ​ഗൾഫ് രാജ്യങ്ങളിലേക്ക് കേരളത്തിൽ നിന്നുള്ള സർവീസുകൾ വെട്ടിക്കുറയ്ക്കാനുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ തീരുമാനം വിവാദമായതിന് പിന്നാലെയാണ് വിശദീകരണവുമായി വിമാന കമ്പനി രം​ഗത്തെത്തിയത്. ‘ഇത് … Continue reading കേരള-​ഗൾഫ് സർവീസുകൾ കുറച്ച എയർ ഇന്ത്യ എക്സ്പ്രസ് തീരുമാനം; താൽക്കാലികമെന്ന് അധികൃതർ