രോഗിക്ക് പത്ത് രൂപയുടെ ബിസ്‌ക്കറ്റ് നൽകി, ഫോട്ടോ എടുത്ത് തിരിച്ചു വാങ്ങി ബിജെപി നേതാവ്

ബിജെപി സംഘടിപ്പിച്ച സന്നദ്ധസേവന കാംപെയിനിലായിരുന്നു സംഭവം ജയ്പൂർ: ഫോട്ടോ പകർത്തിയ ശേഷം രോഗിക്ക് നൽകിയ ബിസ്‌ക്കറ്റ് തിരികെ വാങ്ങുന്ന ബിജെപി നേതാവിന്‍റെ വീഡിയോ ചർച്ചയാകുന്നു. രാജസ്ഥാനിലെ ജയ്പൂരിലെ ആർയുഎച്ച്എസ് ആശുപത്രിയിലാണ് സംഭവം. ബിജെപി സംഘടിപ്പിച്ച സന്നദ്ധസേവന കാംപെയിനായ ബിജെപി സേവ പഖ് വാഡയുടെ ഭാഗമായാണ് നേതാക്കൾ ആശുപത്രിയിലെത്തിയത്. ഇതിനിടെ ബിജെപിയുടെ വനിതാ നേതാവ് രോഗിയായ യുവതിക്ക് പത്ത് രൂപ വില വരുന്ന ബിസ്‌ക്കറ്റ് നൽകുകയും ഫോട്ടോ എടുത്തതിന് പിന്നാലെ തിരിച്ച് വാങ്ങുന്നതുമാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത്. ഇതിന്റെ വീഡിയോ … Continue reading രോഗിക്ക് പത്ത് രൂപയുടെ ബിസ്‌ക്കറ്റ് നൽകി, ഫോട്ടോ എടുത്ത് തിരിച്ചു വാങ്ങി ബിജെപി നേതാവ്