വിഴിഞ്ഞത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം, 2 സ്കൂൾ വിദ്യാർഥികൾക്ക് മരണം.

വിഴിഞ്ഞത്ത് കാറിടിച്ച് സ്‌കൂട്ടർ യാത്രികരായ രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. ഒരു വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്. ഇന്നലെ വൈകിട്ട് വിഴിഞ്ഞം പൂവാർ റൂട്ടിൽ മുല്ലൂർ ഭദ്രകാളി ക്ഷേത്രത്തിന് മുന്നിലായിരുന്നു അപകടം. വിഴിഞ്ഞം കോട്ടപ്പുറം സിന്ധുയാത്രമാതാ പള്ലിക്ക് സമീപം നിർമ്മലാ ഭവനിൽ ജയിംസിന്റെയും സെൽവരാജിയുടെയും മകൻ ജെയ്‌സൺ (17), പുതിയതുറ ഉരിയരിക്കുന്നിൽ ഷാജിയുടെയും ട്രീസയുടെയും മകൾ ടി.ഷാനു (16) എന്നിവരാണ് മരിച്ചത്. ജയ്‌സൺ കോട്ടപ്പുറം സെൻ്റ്മേരിസ് എച്ച്.എസ്.എസിലെ പ്ലസ്‌ടു വിദ്യാർത്ഥിയും ഷാനു പ്ലസ് വണിലുമാണ്. കാര്‍ നിയന്ത്രണം വിട്ട് ബൈക്കില്‍ … Continue reading വിഴിഞ്ഞത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം, 2 സ്കൂൾ വിദ്യാർഥികൾക്ക് മരണം.