ജനം കൈവിട്ടപ്പോള്‍ ഭക്തരെ കൂട്ടുപിടിക്കുന്നു,അയ്യപ്പ സംഗമം രാഷ്ട്രീയകാപട്യമാണെന്ന് ഷാഫി പറമ്പില്‍

ജനം കൈവിട്ടപ്പോള്‍ ഭക്തരെ കൂട്ടുപിടിക്കുകയാണ് ലക്ഷ്യമെന്നും ഷാഫി പറമ്പില്‍ കണ്ണൂർ: ആഗോള അയ്യപ്പ സംഗമത്തിനെതിരെ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റും വടകര എംപിയുമായ ഷാഫി പറമ്പില്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടത്തിയ അയ്യപ്പസംഗമം രാഷ്ട്രീയകാപട്യമാണെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. ഭരണം നിലനിര്‍ത്താന്‍ സംസ്ഥാനത്ത് സിപിഐഎം പ്രത്യയശാസ്ത്രം കാറ്റില്‍പ്പറത്തിയെന്നും ഷാഫി കുറ്റപ്പെടുത്തി. ജനം കൈവിട്ടപ്പോള്‍ ഭക്തരെ കൂട്ടുപിടിക്കുകയാണ് ലക്ഷ്യമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. കൂത്തുപറമ്പ് മണ്ഡലത്തില്‍ യുഡിഎഫ് നിയോജക മണ്ഡലം നടത്തിയ ജനമുന്നേറ്റ ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഷാഫി. … Continue reading ജനം കൈവിട്ടപ്പോള്‍ ഭക്തരെ കൂട്ടുപിടിക്കുന്നു,അയ്യപ്പ സംഗമം രാഷ്ട്രീയകാപട്യമാണെന്ന് ഷാഫി പറമ്പില്‍