കണ്ണൂരിൽ പി എസ് സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി, യുവാവ് അറസ്റ്റിൽ.

കണ്ണൂരിൽ പി എസ് സി പരീക്ഷയിൽ കോപ്പിയടി. ക്യാമറയും ബ്ലൂ ടൂത്ത് ഹെഡ്സെറ്റും ഉപയോ​ഗിച്ചാണ് കോപ്പിയടിച്ചത്.സംഭവത്തിൽ കണ്ണൂർ പെരളശ്ശേരി സ്വദേശി മുഹമ്മദ് സഹദ് അറസ്റ്റിലായി. സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പരീക്ഷക്കിടയിലായിരുന്നു കോപ്പിയടി നടന്നത്. കോപ്പിയടിക്കുന്നതിനിടെയാണ് മുഹമ്മദ് സഹദ് പിടിയിലായത്.ഇയാൾ നേരത്തെ പി എസ് സി യുടെ അഞ്ച് പരീക്ഷകൾ എഴുതിയിട്ടുണ്ട്. ഈ പരീക്ഷകളിലും ഏതെങ്കിലും തരത്തിലുള്ള കൃത്രിമത്വം നടത്തിയിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുന്നുണ്ട്. ഷർട്ടിൽ ഘടിപ്പിച്ച ക്യാമറയിലൂടെ സുഹൃത്തിന് ചോദ്യങ്ങള്‍ കൈമാറുകയും ബ്ലൂടൂത്ത് ഹെഡ്സെറ്റ് വഴി ഉത്തരങ്ങള്‍ എഴുതാനും … Continue reading കണ്ണൂരിൽ പി എസ് സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി, യുവാവ് അറസ്റ്റിൽ.