താമരശേരി ചുരത്തിന്റെ രണ്ടാം വളവില്‍ മരം വീണു

കോഴിക്കോട്: താമരശേരി ചുരത്തിന്റെ രണ്ടാം വളവില്‍ മരം വീണ് ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ഇന്ന് രാവിലെ പത്തേകാലോടെയാണ് ഗതാഗത തടസം ഉണ്ടായത്. ഉടൻ തന്നെ പ്രശ്‌നം പരിഹരിക്കാനാകുമെന്നാണ് ഹൈവേ പൊലീസ് പറയുന്നത്. ചുരത്തിന്റെ രണ്ടാം വളവിലെ വലിയൊരു മരത്തിന്റെ കൊമ്ബൊടിഞ്ഞു. അത് വീണത് മറ്റൊരു മരത്തിന്റെ കൊമ്ബിലേക്കാണ്. ഈ രണ്ട് മരവും ഒടിഞ്ഞ് റോഡിലേക്ക് വീണതാണ് ഗതാഗതം തടസപ്പെടാൻ കാരണമായത്. ഫയർഫോഴ്‌സ് എത്തി മരത്തിന്റെ ചില്ലകള്‍ വെട്ടിമാറ്റുകയാണ്. ഉടൻ തന്നെ ഗതാഗതം പുനഃസ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം, … Continue reading താമരശേരി ചുരത്തിന്റെ രണ്ടാം വളവില്‍ മരം വീണു