ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധന. 1,206പേര്‍കൂടി കോവിഡ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചു. രാജ്യത്ത് തുടര്‍ച്ചയായി ആറാംദിവസവും 40,000ലേറെ കോവിഡ്‌കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 42,766പേര്‍ക്കാണ് 24മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവര്‍ 3.07കോടിയായി. നിലവില്‍ 4,55,033പേരാണ് ചികിത്സയില്‍ കഴിയുന്നത്. 45,254പേര്‍കൂടി രോഗമുക്തരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രോഗമുക്തിനിരക്ക് 97.2 ശതമാനമായി ഉയര്‍ന്നു. ഇതുവരെ രാജ്യത്ത് 42.9കോടി സാമ്പിളുകള്‍ പരിശോധിച്ചു. 24മണിക്കൂറിനിടെ 19.55ലക്ഷം സാമ്പിളുകള്‍ പരിശോധിച്ചുവെന്ന് ഐസിഎംആര്‍ അറിയിച്ചു. 37.21കോടി ഡോസ് വാക്‌സിനുകള്‍ രാജ്യത്താകെ ഇതുവരെ നല്‍കി.