കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രതിദിന യാത്രക്കാരുടെ പരിധി 5,000 ആയി ഉയര്‍ത്തി. നേരത്തെ ഇത് 3,500 ആയിരുന്നു. വ്യോമയാന വകുപ്പിന്റെ സര്‍ക്കുലര്‍ ബുധനാഴ്ച മുതല്‍ പ്രബല്യത്തിലുണ്ട്. ഒരു ദിവസം 67 വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താനുള്ള അനുമതി നല്‍കിയിട്ടുണ്ടെന്ന് വ്യോമയാന വകുപ്പ് മേധാവി യൂസുഫ് അല്‍ ഫൗസാന്‍ പറഞ്ഞു. ഓഗസ്റ്റ് ഒന്നുമുതലാണ് വിദേശികള്‍ക്ക് കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കുക. സാധുവായ ഇഖാമ ഉള്ളവരും കുവൈത്ത് അംഗീകരിച്ച വാക്സിന്റെ രണ്ട് ഡോസുകള്‍ സ്വീകരിച്ചവരുമാകണം.