jeevan news online

വാർത്തകൾ വിശദമായി

15 വര്‍ഷത്തെ എല്‍.എന്‍.ജി വില്‍പന കരാറില്‍ ഖത്തര്‍ പെട്രോളിയം ഒപ്പുവെച്ചു


തായ്‌വാനിലെ സി.പി.സി കോര്‍പറേഷനുമായി 15 വര്‍ഷത്തെ എല്‍.എന്‍.ജി വില്‍പന കരാറില്‍ ഖത്തര്‍ പെട്രോളിയം ഒപ്പുവെച്ചു. കരാര്‍ പ്രകാരം പ്രതിവര്‍ഷം 12.5 ലക്ഷം ടണ്‍ പ്രകൃതിവാതകം ഖത്തര്‍ പെട്രോളിയം സി.പി.സി കോര്‍പറേഷന് നല്‍കും.
ദീര്‍ഘകാല എസ്.പി.എ കരാറില്‍ ഖത്തര്‍ ഊര്‍ജകാര്യ സഹമന്ത്രിയും ഖത്തര്‍ പെട്രോളിയം സി.ഇ.ഒയും പ്രസിഡന്റുമായ സഅദ് ശെരീദ അല്‍ കഅ്ബി, സി.പി.സി കോര്‍പറേഷന്‍ ആക്ടിങ് ചെയര്‍മാനും പ്രസിഡന്റുമായ ഷുന്‍ചിന്‍ ലീ എന്നിവര്‍ ഒപ്പുവെച്ചു. ഖത്തര്‍ ഗ്യാസ് സി.ഇ.ഒ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ആല്‍ഥാനി അടക്കമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു.  2022 ജനുവരിയിലാണ് കരാര്‍ പ്രാബല്യത്തില്‍ വരുകകയുള്ളു എന്നും 2022 ജനുവരി മുതല്‍ സി.പി.സി എല്‍.എന്‍.ജി ടെര്‍മിനലുകളിലേക്ക് ഖത്തര്‍ പെട്രോളിയം പ്രകൃതിവാതകം എത്തിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.  സി.പി.സിയുമായി ദീര്‍ഘകാല കരാറില്‍ ഒപ്പുവെച്ചത് ഏറെ സന്തോഷിപ്പിക്കുന്നെന്നും മൂന്നു പതിറ്റാണ്ടിലേറെയായുള്ള ഇരുകക്ഷികളുടെയും ബന്ധത്തിലെ നിര്‍ണായക നാഴികക്കല്ലാണിതെന്നും മന്ത്രി സഅദ് ശെരീദ അല്‍ കഅ്ബി പറഞ്ഞു.  2006 മാര്‍ച്ച് മുതലാണ് സി.പി.സി ആദ്യമായി ഖത്തറില്‍നിന്നും പ്രകൃതിവാതകം സ്വീകരിച്ചത്. ഇതുവരെയായി 63 മില്യന്‍ ടണ്‍ പ്രകൃതിവാതകമാണ് സി.പി.സിക്ക് ഖത്തര്‍ പെട്രോളിയം വിതരണം ചെയ്തത്. 
 










<

JEEVAN TV NEWS

JEEVAN TV NEWS