jeevan news online

വാർത്തകൾ വിശദമായി

രാജ്യത്ത് ഏറ്റവുമധികം അന്താരാഷ്ടയാത്രക്കാര്‍ വന്നുപോയ വിമാനത്താവളങ്ങളില്‍, കൊച്ചിക്ക് മൂന്നാംസ്ഥാനം


ജനുവരി മുതല്‍ മെയ് വരെയുള്ള മാസങ്ങളിലെ കണക്ക് പ്രകാരം, രാജ്യത്ത് ഏറ്റവുമധികം അന്താരാഷ്ടയാത്രക്കാര്‍ വന്നുപോയ വിമാനത്താവളങ്ങളില്‍, കൊച്ചിക്ക് മൂന്നാംസ്ഥാനം. ജൂണില്‍മാത്രം കൊച്ചി വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ രണ്ട് ഇരട്ടിയിലധികം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഇരുപത് വര്‍ഷത്തിനിടെ ആദ്യമായാണ് നാലാംസ്ഥാനത്ത് നിന്ന് കൊച്ചി വിമാനത്താവളം അന്താരാഷ്ട്രയാത്രകളില്‍ മൂന്നാമതെത്തുന്നത്. 2021 മെയ് വരെയുള്ള അഞ്ച് മാസങ്ങളില്‍ 5,89,000 രാജ്യാന്തര യാത്രക്കാരാണ് കൊച്ചിയിലെത്തിയത്. ഡെല്‍ഹി, മുംബൈ വിമാനത്താവളങ്ങളാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ഏപ്രിലില്‍ മാത്രം കൊച്ചി വിമാനത്താവളത്തില്‍ 1,38,000 രാജ്യാന്തര യാത്രക്കാര്‍ വന്നുപോയി. മഹാവ്യാധിയുടെ കാലത്ത് ഏറ്റവും സുരക്ഷിതമായി വന്നിറങ്ങാന്‍ കഴിയുന്ന സ്ഥലം എന്ന നിലയിലാണ്, യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിച്ചതെന്ന് സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ്.സുഹാസ് പറഞ്ഞു. ജൂണിലും യാത്രക്കാരുടെ എണ്ണത്തില്‍ സിയാല്‍ പുരോഗതി രേഖപ്പെടുത്തിയിട്ടുണ്ട്. കോവിഡിന് മുമ്പ് പ്രതിവര്‍ഷം ഒരുകോടി യാത്രക്കാര്‍ സിയാല്‍വഴി കടന്നുപോയി.

 










<

JEEVAN TV NEWS

JEEVAN TV NEWS