jeevan news online

വാർത്തകൾ വിശദമായി

കോവിഡ് ചികിത്സ; സ്വകാര്യ ആശുപത്രികള്‍ ഈടാക്കേണ്ട റൂം നിരക്ക് സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചു


കോവിഡ് ചികിത്സയ്ക്ക് എത്തുന്ന രോഗികളില്‍നിന്നും സ്വകാര്യ ആശുപത്രികള്‍ ഈടാക്കേണ്ട റൂം നിരക്ക് സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചു. മൂന്ന് വിഭാഗമായി തിരിച്ചാണ് നിരക്ക് നിശ്ചയിച്ചത്. 
പരമാവധി ഈടാക്കാവുന്ന തുക നിശ്ചയിച്ചാണ് പുതിയ ഉത്തരവ്. 
2645 മുതല്‍ 9776 രൂപ വരെയാണ് പുതിയ ചികിസനിരക്കുകള്‍. പുതിയ  ഉത്തരവ് നടപ്പാക്കാന്‍ കോടതി അനുമതി നല്‍കി. 
100 ബെഡുകളുള്ള എന്‍എബിഎച്ച്  ആശുപത്രികളില്‍ ജനറല്‍ വാര്‍ഡ് 2910 രൂപയാണ് ചികിത്സാനിരക്ക്.  2 ബെഡ് മുറികളില്‍ 2997, എസിയുള്ള  2 ബെഡ്  മുറിക്ക് 3491 രൂപയും, സ്വകാര്യമുറിക്ക് 4073 രൂപയും, സ്വകാര്യ മുറി എസിക്ക് 5819 രൂപയുമാണ്പുതുക്കിയ നിരക്ക്. പുതിയ സര്‍ക്കാര്‍ ഉത്തരവ് 6 ആഴ്ച വരെ നടപ്പാക്കാന്‍  തയ്യാര്‍ ആണ് എന്ന് സ്വകാര്യ ആശുപത്രികള്‍ അറിയിച്ചു. 
100 ബെഡുകളുള്ള എന്‍എബിഎച്ച് അക്രഡിറ്റേഷന്‍ ഇല്ലാത്ത ആശുപത്രികളില്‍ ജനറല്‍ വാര്‍ഡിന് 2645 രൂപയും രണ്ട് ബെഡ് ഉള്ള മുറിക്ക് 2724 രൂപയും മുറി രണ്ട് ബെഡ് എസി 3174 രൂപയും സ്വകാര്യ മുറി 3703 രൂപയും സ്വകാര്യ മുറി എസി 5290 രൂപയുമാണ് പുതുക്കി നിരക്ക്.
 










<

JEEVAN TV NEWS

JEEVAN TV NEWS