ജമ്മുകശ്മീര്‍ അതിര്‍ത്തിയിലെ നിയന്ത്രണരേഖയില്‍, ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍, മലയാളി സൈനികന്‍ ഉള്‍പ്പടെ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. രജൗരി മേഖലയിലെ, സുന്ദര്‍ബാനി സെക്ടറിലാണ് സംഭവം. കോഴിക്കോട് സ്വദേശി എം. ശ്രീജിത്താണ് വീരമൃത്യുവരിച്ചത്. ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം തടയുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. പിന്നാലെ രണ്ടു ഭീകരരെ സൈന്യം വധിച്ചു. ഗ്രനേഡ് പ്രയോഗിച്ചും, വെടിയുതിര്‍ത്തുമാണ് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. ഭീകരരില്‍നിന്ന്, എകെ 47 തോക്കുകള്‍ ഉള്‍പ്പടെ സുരക്ഷാസേന പിടിച്ചെടുത്തു.