jeevan news online

വാർത്തകൾ വിശദമായി

സ്വപ്ന സുരേഷ്; ജാമ്യാപേക്ഷ ഹൈക്കോടതി 16ലേക്ക് മാറ്റി


നയതന്ത്ര സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ സ്വപ്ന സുരേഷ് ജാമ്യാപേക്ഷ ഹൈക്കോടതി 16ലേക്ക് മാറ്റി. തനിക്കെതിരേ ചുമത്തിയിരിക്കുന്ന യുഎപിഎ കേസ് നിലനില്‍ക്കില്ലെന്നാണ് ഹര്‍ജിയിലെ പ്രധാന വാദം. തനിക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ പറ്റിയ തെളിവുകളൊന്നും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. കഴിഞ്ഞ ഒരു വര്‍ഷമായി ജയിലില്‍ കഴിയുകയാണെന്നും കേസിന്റെ വിചാരണം അനന്തമായി നീളുകയാണെന്നും ജാമ്യഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചിലാണ് ഏറ്റവും ഒടുവില്‍ സ്വപ്നയുടെ ജാമ്യഹര്‍ജി എന്‍ഐഎ കോടതി തള്ളിയത്. 

 










<

JEEVAN TV NEWS

JEEVAN TV NEWS