ഗോവയുടെ ഗവര്‍ണര്‍ പദവിയിലേക്ക് പി എസ് ശ്രീധരന്‍പിള്ള. പുതിയ ഗവര്‍ണര്‍മാരുടെ പട്ടികയിലാണ് മിസോറാം ഗവര്‍ണറായ പി എസ് ശ്രീധരന്‍ പിള്ളയെ ഗോവയിലേക്ക് മാറ്റിയത്.
2019 നവംബറിലായിരുന്നു ശ്രീധരന്‍ പിള്ള മിസോറാം ഗവര്‍ണറായി നിയമിതനായത്. മിസോറമിന്റ പതിനഞ്ചാമത് ഗവര്‍ണ്ണറും ഈ ചുമതലയിലെത്തുന്ന മൂന്നാമത് മലയാളിയായിരുന്നു ശ്രീധരന്‍ പിള്ള.
കേരളത്തോട് കൂടുതല്‍ അടുത്ത സ്ഥലത്ത് എത്തിയതില്‍ സന്തോഷമുണ്ടെന്ന് ശ്രീധരന്‍പിള്ള പ്രതികരിച്ചു.